കു​ളി​ക്ക​ട​വി​ല്‍ വീ​ട്ട​മ്മ​യെ വെ​ള്ള​ത്തി​ല്‍ മു​ക്കി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചു: പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്


മാ​ന്നാ​ർ: കു​ളി​ക്ക​ട​വി​ല്‍ വീ​ട്ട​മ്മ​യെ വെ​ള്ള​ത്തി​ല്‍ മു​ക്കി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. ​കൊ​ല​ക്കേ​സ് ഉ​ള്‍​പ്പെടെ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ജ​യി​ലി​ല്‍നി​ന്നി​റ​ങ്ങി​യ പ​രു​മ​ല കോ​ട്ട​യ്ക്ക​മാ​ലി​ല്‍ സ​ബി​റി(48)നെ​യാ​ണ് വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ആ​റ്റുതീ​ര​ത്തു​ള്ള കു​റ്റി​ക്കാടു​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പോ​ലീ​സ് തെ​​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെത്താ​നാ​യി​ല്ല.

തു​ട​ർ​ന്ന് ഇ​ന്ന​ലെ പോലീ​സ് ഡ്രോ​ൺ പ​റ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞദി​വ​സം കു​ളി​ക്ക​ട​വി​ല്‍ തു​ണി അ​ല​ക്കിക്കൊ ണ്ടി​രു​ന്ന വീ​ട്ട​മ്മ​യെ പി​ന്നി​ലൂ​ടെ എ​ത്തി​യ സ​ബീ​ർ തു​ണികൊ​ണ്ട് ക​ണ്ണും മു​ഖ​വും മൂ​ടി വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വീ​ട്ട​മ്മ​യെ ഇ​യാ​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ഈ ​സ​മ​യം ക​ട​വി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​റ്റൊ​രു വീ​ട്ട​മ്മ കു​ളി​ക്ക​ട​വി​ലേ​ക്ക് വ​രു​ന്ന​തു ക​ണ്ട ഇ​യാ​ള്‍ ആ​റ്റി​ല്‍ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ​
ര​ണ്ടു മൂ​ന്നു ദി​വ​സ​മാ​യി ഇ​യാ​ൾ ഇ​വി​ടെ ക​റ​ങ്ങി​ന​ട​ന്ന് ഇ​വ​രെ നി​രീ​ക്ഷി​ച്ച് വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞദി​വ​സം ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക​ട​പ്ര​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന പ്രാ​യ​മാ​യ ഒ​രു സ്ത്രീ​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ൾ അ​ടു​ത്ത ദി​വ​സ​മാ​ണ് പു​റ​ത്തുവ​ന്ന​ത്. പ്രാ​യ​മാ​യ സ്ത്രീ​ക​ളെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ഇ​യാ​ളു​ടെ പ​തി​വാ​ണ്. ഇ​തുസം​ബ​ന്ധി​ച്ച് നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ജ​യി​ലി​നു പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ കൃ​ത്യ​മാ​ണി​ത്.

പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​ത് നാ​ട്ടു​കാ​രി​ലും പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്നു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال