കുന്നംകുളത്ത്ജീർണ്ണാവസ്ഥയിലായ കൂടുതൽ കെട്ടിടങ്ങൾ പൊളിച്ച് മാറ്റേണ്ടതായി വരുന്നു പുതിയ റിപ്പോർട്ട് അനുസരിച്ച് കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ കലക്ടറുടെ ഉത്തരവ് കുന്നംകുളം നഗരസഭ സെക്രട്ടറിക്ക് ലഭിച്ചതായാണ് വിവരം പുതിയ പട്ടികയിൽ ഉള്ള കെട്ടിടങ്ങൾക്കുള്ള നോട്ടീസ് ഉടൻ നൽകുമെന്നാണ് അറിയാൻ കഴിയുന്നത് ഇതോടുകൂടി കുന്നംകുളത്ത് 40 ഓളം കെട്ടിടടങ്ങൾ പൊളിച്ചു മാറ്റേണ്ടതായി വരുമെന്നാണ് അറിയുന്നത് ആര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓട് പാക്കിയ കെട്ടിടങ്ങളാണ് പൊളിച്ച് മാറ്റേണ്ടതിൽ കൂടുതലും പട്ടാമ്പി റോഡിലെയും ഗുരുവായൂർ റോഡിലെ യും കെട്ടിടങ്ങളാണ് ഇതിൽ കൂടുതലും ഉൾപ്പെടുന്നത് . ഈ കെട്ടിടങ്ങൾ അപകട ഭീഷണി ഉയർത്തുന്നവയാണെന്നും ദുരന്ത സാധ്യതയുണ്ടെന്നു മുള്ള പൊലീസ് ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവെന്നാണ് സൂചന
Tags
accident
