ലൈം​ഗി​ക പീ​ഡ​ന​വും 16 ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പും; ന​ഴ്സി​ന്‍റെ പ​രാ​തി​യി​ൽ യു​വാ​വ് പി​ടി​യി​ൽ


പ​ന്ത​ളം: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് രോ​ഹി​ണി ഭ​വ​നം വീ​ട്ടി​ല്‍ സാം ​ഹാ​ര്‍​ട്ട​ര്‍ (37) അ​റ​സ്റ്റി​ലാ​യി. തൃ​ശൂ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ നി​ന്നു​മാ​ണ് സാ​മി​നെ പ​ന്ത​ളം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദേ​ശ​ത്ത് ന​ഴ്സ് ആ​യ യു​വ​തി​യെ​യാ​ണ് ഇ​യാ​ള്‍ ചൂ​ഷ​ണം ചെ​യ്ത​ത്. യു​വ​തി​യി​ല്‍ നി​ന്നു 16 ല​ക്ഷം രൂ​പ​യും ഇ​യാ​ള്‍ കൈ​ക്ക​ലാ​ക്കി.

പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​യാ​ളു​ടെ പേ​രി​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

പ​ന്ത​ളം എ​സ്എ​ച്ച്ഒ റ്റി. ​ഡി. പ്ര​ജീ​ഷ്, എ​സ്‌​ഐ പി.​കെ. രാ​ജ​ന്‍, എ​എ​സ്‌​ഐ ബി. ​ഷൈ​ന്‍​എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال