സെ​ന്‍റ് ജോ​ര്‍​ജ് തീ​ര്‍​ഥാ​ട​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ സ്ത്രീ​ക​ളു​ടെ ചെ​മ്പെ​ടു​പ്പി​ന് ലോ​ക വ​നി​താ ദി​ന​ത്തി​ല്‍ അം​ഗീ​കാ​രം



ച​ന്ദ​ന​പ്പ​ള്ളി: സെ​ന്‍റ് ജോ​ര്‍​ജ് തീ​ര്‍​ഥാ​ട​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ സ്ത്രീ​ക​ളു​ടെ ചെ​മ്പെ​ടു​പ്പി​ന് ലോ​ക വ​നി​താ ദി​ന​ത്തി​ല്‍ അം​ഗീ​കാ​രം.
ഏ​ഷ്യ​ന്‍ ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡി​ല്‍ ചെ​മ്പെ​ടു​പ്പ് ഇ​ടം പി​ടി​ച്ചു . ആ​ര്‍​ട്ട് ആ​ൻ​ഡ് ക​ള്‍​ച്ച​ര്‍ വി​ഭാ​ഗ​ത്തി​ല്‍, സ്ത്രീ ​ശാ​ക്തീ​ക​ര​ണം എ​ന്ന മേ​ഖ​ല​യി​ലാ​ണ് റി​ക്ക​ര്‍​ഡ് നേ​ടി​യ​ത്.

കേ​ര​ള​ത്തി​ല്‍ വ​ള​രെ അ​പൂ​ര്‍​വ​മാ​യി മാ​ത്ര​മേ ഈ ​റി​ക്കാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ള്ളൂ​വെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി നാ​ര​ക​ത്തി​നാ​ല്‍ പ​റ​ഞ്ഞു. ദേ​വാ​ല​യ​ത്തി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും മേ​യ് ഏ​ഴി​ന് വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ചെ​മ്പെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ച​ന്ദ​ന​പ്പ​ള്ളി​യു​ടെ ത​ന​തു പ്ര​ത്യേ​ക​ത​യും ആ​ചാ​ര​വു​മാ​യ ചെ​മ്പെ​ടു​പ്പ് പു​രു​ഷ​ന്‍​മാ​ര്‍ മാ​ത്ര​മാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്. പി​ല്‍​ക്കാ​ല​ത്ത് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ചെ​മ്പെ​ടു​പ്പ് ആ​രം​ഭി​ച്ചു.ഈ ​ചെ​മ്പെ​ടു​പ്പ് സ്ത്രീ​ക​ള്‍ നേ​ര്‍​ച്ച​യാ​യി ക​ണ​ക്കാ​ക്കി പ്ര​ത്യേ​കം എ​ടു​ത്തു വ​രു​ന്നു.

ഈ ​ച​ട​ങ്ങ് മ​റ്റൊ​രു ദേ​വാ​ല​യ​ത്തി​ലു​മി​ല്ല. വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ​യും പ്ര​ത്യേ​കം പ്രാ​ര്‍​ഥ​ന​യോ​ടെ​യു​മാ​ണ് സ്ത്രീ​ക​ള്‍ ചെ​മ്പി​ന്‍റെ ത​ണ്ടി​ല്‍ പി​ടി​ച്ച് സ​ഹ​ദാ​യു​ടെ അ​പ​ദാ​ന​ങ്ങ​ള്‍ പാ​ടി​യും പൂ​ക്ക​ളും വെ​റ്റി​ല​യും വി​ത​റി​യും ചെ​മ്പ് ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ആ​യു​രാ​രോ​ഗ്യ സൗ​ഖ്യം ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് സ്ത്രീ​ക​ള്‍ ചെ​മ്പെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ചെ​മ്പെ​ടു​പ്പ് റാ​സ​യി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും പ​ങ്കെ​ടു​ക്കു​ന്ന​ത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال