കുന്നംകുളം പാറേംപാടത്ത് ബസ് അപകടത്തിൽ രണ്ട് മരണം ഇരുപതോളം പേർക്ക് പരിക്ക് പ രണ്ടുപേരുടെ നില ഗുരുതരം.
പെരുമ്പിലാവ് സ്വദേശി 20 വയസുള്ള റിയ അയ്യമ്പറമ്പ് സ്വദേശി 73 വയസുള്ള തങ്കമണി എന്നിവരാണ് മരിച്ചത് മരിച്ചത് കോഴിക്കോട് തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന അലങ്കർ ബസ്സാണ് കുന്നംകുളം പാട്ടാമ്പി റോഡിലെ പെട്രോൾ പമ്പിന് സമീപം അപകടത്തിൽപ്പെട്ടത്. .അമിതവേഗതയിലായിരുന്ന ബസ് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിനു ശേഷം സമീപത്തെ വീടിൻറെ മതിലിൽ ഇടിച്ച് കയറുകയായിരുന്നു. ഉച്ചയ്ക്ക് 2 30 ഓടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗുരുതര പരിക്കേറ്റഗുരുതരാവസ്ഥയിലുള്ള ചാലിശ്ശേരി സ്വദേശി പ്ലാക്കായി വീട്ടിൽ 50 വയസ്സുള്ള നസീമയെ അപ്പോളോ ആശുപത്രിയിലേക്കും എടപ്പാള് റീഗൽ ജ്വല്ലറിയിലെ മാനേജരും മരിച്ച തങ്കമണിയുടെ മരുമകനുമായ ജോബിൻ ജോർജിനെ തൃശ്ശൂർ അമല ആശുപത്രിയിലേക്കും മാറ്റി.
അപകടത്തിനുശേഷം മേഖലയിൽ ഗതാഗതം നടപ്പപ്പെട്ടു
Tags
Thrissur News