അധിക്ഷേപ പ്രസംഗവുമായി സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൺ


കൊല്ലം: അധിക്ഷേപ പ്രസംഗവുമായി സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൺ. മലപ്പുറം, കാസർകോട് ഉൾപ്പെടെയുള്ള മലബാർ മേഖലകളിൽ നിന്ന് ആളുകൾ ബസിൽ തിരുവനന്തപുരത്ത് എത്തി ഒന്നോ രണ്ടോ ആഴ്ച താമസിച്ച് വിവിധ കാര്യങ്ങൾ സാധിച്ച ശേഷമാണ് മടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർക്ക് തിരുവനന്തപുരത്ത് പോയാലും ഒരു മന്ത്രിയുടെ ഓഫീസിലോ സെക്രട്ടേറിയറ്റിലോ പ്രവേശിക്കാൻ പോലും കഴിയില്ലെന്നും പികെ ജോൺസൺ ആരോപിച്ചു. തിരുവനന്തപുരത്ത് ഹോട്ടൽ മുറി ലഭിക്കണമെങ്കിൽ ആറുമാസം മുമ്പ് തന്നെ ബുക്ക് ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും എല്ലാ മുറികളും നേരത്തെ ബുക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. പികെ ജോൺസന്റെ ഈ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും ചർച്ചകളും ഉയരുന്നുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال