2021 ഒക്ടോബർ മാസത്തിൽ പല ദിവസങ്ങളിൽ പ്രതി പ്രതിയുടെ വീട്ടിൽ വച്ച് പലപ്പോഴായി പ്രതിയുടെ വിരൽ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ കയറ്റിയും മാറിൽ പിടിച്ചും ലൈംഗിക അതിക്രമം നടത്തി. കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ നീറ്റൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിയുടെ ഉമ്മയുടെ ഉമ്മ മലപ്പുറം ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനിൽ നിന്ന് വിവരം കിട്ടിയത് അനുസരിച്ച് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനുശേഷം കുട്ടിയെ മെഡിക്കൽ ബോർഡിൽ ഹാജരാക്കി കൗൺസിലിംഗ് നടത്തിയതിനുശേഷം പ്രതിക്കെതിരെ ബഹു: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയായ ഷെഫീഖ് 43 വയസ്സ് S/o അബൂബക്കർ കല്ലിവളപ്പിൽ വീട് അകലാട് പുന്നയൂർ എന്നിവരെ ബഹുമാനപ്പെട്ട കുന്നംകുളം ഫോക്സോ ജഡ്ജ് എസ് ലിഷ ട്രിപ്പിൾ ജീവപര്യന്തം ( ജീവിതാവസാനം വരെ ) 3 ലക്ഷം രൂപ പിഴയും പിഴസംഖ്യ അതിജീവിതക്ക് നൽകാനും വിധിച്ചത് . വടക്കേക്കാട് സ്റ്റേഷനിലെ GSCPO മിനിത എടുത്ത മൊഴിപ്രകാരം ഇൻസ്പെക്ടർ ആയിരുന്ന അമൃതരംഗൻ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി പ്രതിക്കെതിരെ ബഹുമാനപ്പെട്ട കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ എസ് ബിനോയ് , അഡ്വക്കേറ്റ് കെ എൻ അശ്വതിയും ഹാജരായി.