സുല്‍ത്താന്‍ ബത്തേരി: വയനാട് ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കര്‍ണാടക വനംവകുപ്പിന്റെ ആനക്യാമ്പിലായിരുന്നു ആനക്കുട്ടി ഉണ്ടായിരുന്നു. ഇതിന് രോഗബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ മാസം 18നാണ് ആനക്കുട്ടി ചേകാടി സ്‌കൂളിലെത്തിയത്. ഇതിനെ പിടിച്ച് കാട്ടിലേക്ക് തിരിച്ചയച്ചിരുന്നുവെങ്കിലും ആനക്കൂട്ടം ഉപേക്ഷിച്ചു. കുട്ടിയെ ആനയ്‌ക്കൊപ്പം ചേര്‍ക്കാന്‍ പലകുറി ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. അതിനിടെ പുഴ നീന്തിക്കടന്ന് ആനക്കുട്ടി കര്‍ണാടക വനമേഖലയില്‍ പ്രവേശിച്ചു. തുടര്‍ന്നാണ് ആനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് കര്‍ണാടകത്തിലെ ക്യാമ്പിലേക്ക് മാറ്റിയത്.
ആനക്കൂട്ടം ഉപേക്ഷിക്കണണെങ്കില്‍ കുട്ടിക്ക് ഏതെങ്കിലും രീതിയിലുള്ള രോഗബാധയുണ്ടായിരിക്കുമെന്നാണ് വിദഗ്ധര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം വെളുകൊല്ലിയിലെ കിടങ്ങില്‍ അകപ്പെട്ട നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചിരുന്നെങ്കിലും അന്നേദിവസം ഉച്ചയോടെ ചേകാടി എല്‍പി സ്‌കൂളിലേക്ക് ആനക്കുട്ടിയെത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.