കുന്നംകുളം ചൊവ്വന്നൂരിൽ വാടകകോർട്ടേഴ്സിൽ ഒരാൾ പാതി കത്തിയ നിലയിൽ മൃതദേഹം

 


കുന്നംകുളം ചൊവ്വന്നൂരിൽ വാടകകോർട്ടേഴ്സിൽ ഒരാൾ പാതി കത്തിയ നിലയിൽ മൃതദേഹം

ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻമേരിസ് കോട്ടേഴ്സ് ലാണ് ഇന്ന് ഉച്ചതിരിഞ്ഞ് അഞ്ചരയോടെ ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന സണ്ണി എന്നയാളുടെ മുറിയിൽ മൃതദേഹം കണ്ടത്. മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കിയപ്പോഴാണ് പാതി കത്തിയ നിലയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരാളുടെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ മുറിയിലെ താമസക്കാരൻ ആയ ചൊവ്വന്നൂർ സ്വദേശിയായ സണ്ണി എന്നയാളെ രാവിലെ മുതൽ കാണാതായിട്ടുണ്ട്. സണ്ണി നേരത്തെ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ്, പരിചയമില്ലാത്ത പലരും ഇയാളുടെ മുറിയിൽ വരാറുള്ളതായി പറയുന്നു . കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം എസ് എച്ച് ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال