പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു, മൂന്ന് ഉദ്യോഗസ്ഥർക്കും പരിക്ക്
ചാവക്കാട് പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ച് പ്രതി നിസാർ. ചാവക്കാട് എസ്.ഐ ശരത്ത്, സിപിഒഅരുൺ എന്നിവർക്കാണ് കുത്തേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ നിസാർ ഉപദ്രവിച്ചത്. ഇതിനെ തുടർന്ന് ഇയാളെ കീഴടക്കാനെത്തിയ മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും നിസാർ ഉപദ്രവിക്കുകയായിരുന്നു. സഹോദരനെ ആക്രമിച്ച കേസിലെ പ്രതിയായ നിസാറിനെ കീഴടക്കാൻ എത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
Tags
Top news