സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നതു വിലക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി



തിരുവനന്തപുരം: സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നതു വിലക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. സർക്കാർ, എയ്ഡഡ് അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നതായി സർക്കാരിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വ്യാപകമായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് സർക്കുലർ.

അച്ചടക്കലംഘനമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പുറപ്പെടുവിച്ച സർക്കുലർ ഓർമ്മിപ്പിച്ചു. പിഎസ്‌സി പരിശീലനകേന്ദ്രങ്ങൾ, സ്വകാര്യ ട്യൂട്ടോറിയൽ കേന്ദ്രങ്ങൾ തുടങ്ങിയവ നടത്തുന്നതും അവിടങ്ങളിൽ പഠിപ്പിക്കുന്നതും ഈ സ്ഥാപനങ്ങൾക്കായി പുസ്തകങ്ങളും ഗൈഡുകളും പ്രസിദ്ധീകരിക്കുന്നതുമൊക്കെ അച്ചടക്കലംഘനമാണ്.
ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയി അധ്യാപകർ കൂട്ടുനിൽക്കാൻ പാടില്ല. അധ്യാപകർ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉചിതമായ അച്ചടക്ക നടപടിയെടുക്കണം. ഇല്ലെങ്കിൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും ഡയറക്ടർ വ്യക്തമാക്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال