കുന്നംകുളം നഗരസഭക്കെതിരെ പോലീസിൽ പരാതിയുമായി


നഗരസഭയ്ക്ക് കീഴിലുള്ള ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും കുന്നംകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള നഗരസഭയുടെ കെട്ടിടത്തിന്റെ റൂഫിംഗ് മേൽ കൂരകൾ ഇളകിയ അവസ്ഥയിലാണെന്നും ഇത് ബസ്റ്റാൻഡിൽ എത്തുന്ന ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും കാട്ടിയാണ് മുൻ നഗരസഭാ ചെയർമാൻ സി വി ബേബി കുന്നംകുളം പോലീസ് എസിപി സി ആർ സന്തോഷിനും എസ് എച്ച്  ഒ ജയപ്രദീപിനും പരാതി നൽകിയത്.നിരവധിതവണ നഗരസഭയെ അറിയിച്ചിട്ടും നടപടികളൊന്നും ഉണ്ടാവാതിരുന്ന സാഹചര്യത്തിലാണ് മുൻ ചെയർമാൻ പരാതിയുമായി പോലീസിനെ സമീപിച്ചത്. ന്ന്നഗരസഭയിലെ ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കാത്തതിനെ പറ്റിയും ബസ്സ്റ്റാൻ്റ് കെട്ടിടത്തിൻ്റെ റൂഫിംഗ് ഷീറ്റുകൾ പൊതുജനങ്ങളുടെ  ജീവന് ഭീഷിണിയുണ്ടെന്നും കാട്ടി ന്യൂസ് ഫാക്ട് കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال