കുന്നംകുളം നഗരസഭയുടെ കീഴിലുള്ള താലൂക്ക് ആശുപത്രി കവടാത്തിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിൽ നിന്നും വരുന്ന പ്രകാശകിരണങ്ങളെ സംരക്ഷിക്കാൻ പുതിയ പദ്ധതിക്ക് തുടക്കം. പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയം കണ്ടുതുടങ്ങി .
ഹൈമാസ്റ്റ് ലൈറ്റിന് താഴെ നിൽക്കുന്ന പൂമരം ലൈറ്റിൽ നിന്ന് വരുന്ന പ്രകാശത്തെ പൂർണമായും തടഞ്ഞുനിർത്തി പ്രകാശ കിരണങ്ങളിൽ നിന്നും സംരക്ഷണം നൽകുകയാണ് ഇപ്പോൾ. ഇത് മാതൃകയാക്കി കുന്നംകുളത്ത് വ്യാപകമായി നടപ്പാക്കും എന്നാണ് സൂചന. ആശുപത്രിക്ക് മുമ്പിലുള്ള മരങ്ങളിൽ നിൽക്കുന്ന വള്ളിപ്പടപ്പുകളും മറ്റും കാടുകൾക്ക് സമാനമായ രീതിയിൽ പരിസരം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ 'ഹൈമാസ്റ്റ് ലൈറ്റിൻ്റെ പ്രകാശത്തിൽ ഹരിതാഭ ചൊരിയുകയാണ് ഇപ്പോൾ താലൂക്കാശുപത്രി കവാടം. റോഡിലെ വെളിച്ചത്തിന് വേണ്ടിയുള്ള ഹൈമാസ്റ്റ് ലൈറ്റ് കുന്നംകുളം താലൂക്കാശുപത്രിക്ക് മുന്നിൽ മരങ്ങൾക്ക് അലങ്കാരമാകുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.