കുന്നംകുളം ആർത്താറ്റ് ബൈക്ക് അപകടം രണ്ടു പോലീസുകാർക്കും ഒരു സ്ത്രീക്കും ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അജിൽ ജ്യോതിഷ് മംത്തിപ്പറമ്പിൽ വീട്ടിൽ ശ്രീദേവി (54) എന്നിവർക്കാണ് പരിക്കേറ്റത്. ആർത്താറ്റ് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത് കുന്നംകുളം ഭാഗത്ത് നിന്നും ചാട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക് റോഡ് മുറിഞ്ഞുകിടക്കുന്ന സ്ത്രീയെ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.പരിക്കേറ്റ ശ്രീദേവിയെ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ കുന്നംകുളം ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.