കുന്നംകുളം പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം


കുന്നംകുളം പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.


ബസ് ഡ്രൈവർ രാജേഷ്, കണ്ടക്ടർ ഷൈജു, ലോറി ഡ്രൈവർ രാധാകൃഷ്ണൻ, യാത്രക്കാരായ സജീവ്,സന്തോഷ്, ഷംസീർ, ഷീന, എന്നിവർക്കാണ് പരിക്കേറ്റത്.


ബത്തേരിയിൽ നിന്ന് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്.


ബസിലെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും  കുന്നംകുളം ട്രാഫിക് ആംബുലൻസ് പ്രവർത്തകരും, ch ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന്കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസിന്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു

 


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال