കൊച്ചി: യുഡിഎഫ് ഘടകകക്ഷിയായ കെഡിപിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റ് സുമി ജോസഫ് രാജിവെച്ച് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. മാണി സി കാപ്പൻ എംഎൽഎയുടെയും സംസ്ഥാന പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും തെറ്റായ സമീപനങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് സുമി ജോസഫ് പറഞ്ഞു. കളമശ്ശേരിയിൽ നടന്ന ചടങ്ങ് കേരള കോൺഗ്രസ് എം മുതിർന്ന നേതാവ് ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ബാബു ജോർജ്, ബൈജു പുതിയേടത്തുചാലിൽ, അംബിക ഗോപൻ, ടോമി ജോസഫ്, സലോമി, ജോസി, ദേവസി, സിനി ട്രീസ തുടങ്ങിയവർ സംസാരിച്ചു.