തൃശൂർ: ശക്തൻ സ്റ്റാൻഡിലെ വർദ്ധിപ്പിച്ച സ്റ്റാൻഡ് ഫീസ് നൽകണമെന്ന് ആവശ്യപ്പെട്ട് കോപ്പറേഷൻ അധികൃതർ പോലീസിന്റെ സഹായത്തോടെ ബസുകൾ വീണ്ടും തടയുന്നു. തൃശൂർ ശക്തൻ സ്റ്റാൻ്റിൽ നിന്ന് പുറപ്പെടുന്ന സ്വകാര്യ ബസുകൾ നാളെ മുതൽ സർവ്വീസുകൾ നിർത്തിവെക്കുമെന്ന് ബസുടമ-തൊഴിലാളി സംയുക്ത സമിതി. വർധിപ്പിച്ച സ്റ്റാന്റ്റ് ഫീസ് ആവശ്യപ്പെട്ട് കോർപ്പറേഷൻ അധികൃതർ സ്വകാര്യ ബസ് സർവ്വീസുകൾ തടഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.