മലപ്പുറം തിരുനാവായയിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് കമ്പികൾ കണ്ടെത്തി



മലപ്പുറം: മലപ്പുറം തിരുനാവായയിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് കമ്പികൾ കണ്ടെത്തി. തൃശൂർ- കണ്ണൂർ പാസഞ്ചർ ട്രെയിൻ എത്തുന്ന സമയത്താണ് ട്രാക്കിൽ കമ്പി കണ്ടെത്തിയത്. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് കമ്പി കണ്ടെത്തി ട്രാക്കിൽ നിന്ന് മാറ്റിയതിനാലാണ് വലിയ അപകടമൊഴിവായത്. കമ്പി ട്രാക്കിലിട്ട ആന്ധ്രാപ്രദേശ് സ്വദേശിയെ തിരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. 

കുറ്റിപ്പുറത്തിനും തിരൂരിനും ഇടയിലുള്ള റെയില്‍വെ സ്റ്റേഷനാണ് തിരുനാവായ. തിരുനാവായ റെയില്‍വെ സ്റ്റേഷന് സമീപത്താണ് ട്രാക്കിൽ രണ്ട് ഇരുമ്പ് കമ്പികള്‍ കണ്ടെത്തിയത്. പഴയ കെട്ടിടത്തിൽ നിന്നൊക്കെ പൊളിച്ച് ഒഴിവാക്കുന്ന തുരുമ്പിച്ച കമ്പികളാണ് കണ്ടെത്തിയത്. 

കമ്പി വെച്ചതിന് സമീപത്ത് വെച്ച് തന്നെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള പ്രതി പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് നൽകിയത്. റെയില്‍വെ പൊലീസ് പ്രതിയെ തിരൂര്‍ പൊലീസിന് കൈമാറി. കുറച്ച് ദിവസങ്ങളായി പരിസരത്ത് അലഞ്ഞു തിരി‍ഞ്ഞ് നടന്നിരുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്തതില്‍ മാനസിക പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ഇയാളെ പൊലീസ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال