കട്ടപ്പനയില്‍ ബസ് കാത്തിരുന്നവരുടെമേൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഇടിച്ചു കയറി



ഇടുക്കി: കട്ടപ്പന പുതിയ പുതിയസ്റ്റാന്‍ഡിലെ ടെര്‍മിനലില്‍ ബസ് കാത്തിരുന്നവരുടെമേൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഇടിച്ചു കയറി. ഞായറാഴ്ച വൈകിട്ട് 5:30 തോടെയായിരുന്നു അപകടം.

കസേരയിൽ ബസ് കാത്തിരുന്ന ആളുകളുടെ ഇടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ഉയര്‍ത്തിക്കെട്ടിയ തറയും പിന്നിട്ട് ബസ് പാഞ്ഞുകയറി. മൂന്ന് പേര്‍ ബസ്സിനിടയിൽപ്പെട്ടു. സമീപത്തുണ്ടായിരുന്ന പോലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
മുമ്പും സമാനരീതിയിൽ കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ ടെർമിനലിലേക്ക് ബസ് ഇടിച്ചുകയറിയ സംഭവമുണ്ടായിരുന്നു. അന്ന് യുവാവിന്റെ കഴുത്തിനൊപ്പം ബസ് ഇടിച്ചുകയറിയെങ്കിലും ബസിന്റെ പ്ലാസ്റ്റിക് ബമ്പര്‍ രക്ഷയായി. ഇരുമ്പുപോലെ കാഠിന്യമേറിയ വസ്തു അല്ലാത്തതിനാല്‍ ഇടിയുടെ ആഘാതം കുറഞ്ഞു. ഇരുന്ന കസേര പിന്നോട്ടു വളഞ്ഞതും രക്ഷയായി. ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ അടിത്തറ പൊക്കമുള്ളതായതിനാല്‍ ബസിന്റെ ടയര്‍ തറയിലേക്ക് കയറിനിന്നതും രക്ഷയായി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال