നഗരസഭ കടുംപിടുത്തം തുടരുകയാണ്. ആരോടാണ് ഈ കടുംപിടുത്തം എന്ന് മാത്രം അറിയില്ല.
കുന്നംകുളം നഗരത്തിന് ചുറ്റുപാടുള്ള പ്രദേശങ്ങളിൽ ഇന്ന് 9 15 ഓട് കൂടിയായിരുന്നു ശക്തമായ കാറ്റു വീശിയത്. ഇതിൽ വ്യാപകമായ നാശനഷ്ടങ്ങൾ പ്രദേശത്ത് ഉണ്ടായിട്ടുമുണ്ട്. വീടുകളുടെ മുകളിൽ സ്ഥാപിച്ച റൂഫുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, വീടുകളുടെ ഓടുകൾ, പറന്ന് പോകുകയും വൻ മരങ്ങൾ കടപുഴകി വീഴുകയും വലിയ മരക്കൊമ്പുകൾ പൊട്ടി വീഴുകയും ഉണ്ടായി. എന്നാൽ കാറ്റ് കുന്നംകുളം നഗരത്തിൽ വീശാതിരുന്നത് രാവിലെ നഗരത്തിലൂടെ സഞ്ചരിച്ചവരുടെ ഭാഗ്യം കൊണ്ടാവും. അപകടാവസ്ഥയിൽ നിൽക്കുന്ന നഗരസഭയുടെ 3 കെട്ടിട്ടങ്ങളുടെ റൂഫിംഗ് ഷീറ്റുകൾ ഏതുനിമിഷവും പറന്ന് നിലംപത്താവുന്ന അവസ്ഥയിലുള്ള ഈ പ്രദേശത്ത് കാറ്റ് വീശാത്തിരുന്നത് കുന്നംകുളം നഗരസഭയ്ക്കും ഭാഗ്യമായി ആയി. ഇവിടെയും കാറ്റ് വീശിയിരുന്നുവെങ്കിൽ വലിയ അപകടം ഉണ്ടാവുമായിരുന്നു. ഷീറ്റുകൾ പറന്ന് വീണിരുന്നുവെങ്കിൽ നിരവധി മനുഷ്യജീവനങ്ങൾക്ക് അപകടം സംഭവിക്കുമായിരുന്നു. നിരവധി മരണങ്ങൾക്ക് നഗരസഭ ഉത്തരം പറയേണ്ടി വരുമായിരുന്നു. ഈ അവസ്ഥയിലും നഗരസഭ കടുംപിടുത്തം തുടരുകയാണ്. ആരോടാണ് ഈ കടുംപിടുത്തം എന്ന് മാത്രം അറിയില്ല.