ജമ്മു: ജമ്മു കാശ്മീരിലെ ചോസിതിയില്‍ വന്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് 10 പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരെ ഒഴിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കിഷ്ത്വാറിലെ മാതാ ചണ്ഡിയുടെ ഹിമാലയന്‍ ദേവാലയത്തിലേക്കുള്ള യാത്രയുടെ ആരംഭ പോയിന്റാണ് ചസോട്ടി.
'ചോസിതി പ്രദേശത്ത് വന്‍ മേഘവിസ്‌ഫോടനം ഉണ്ടായി, ഇത് ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാം. രക്ഷാസംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തന, മെഡിക്കല്‍ മാനേജ്‌മെന്റ് ക്രമീകരണങ്ങളും നടത്തിവരികയാണ്.-കേന്ദ്രമന്ത്രി ജിതേന്ദ്ര ശര്‍മ വ്യക്തമാക്കി