നവീകരിച്ച കടവല്ലൂർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് എ.സി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ മുഖ്യാതിഥിയായി.
കായിക മേഖലയ്ക്ക് മികവ് നൽകുന്നതിന്റെ ഭാഗമായി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 33 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ട നവീകരണ പ്രവൃത്തികൾ നടത്തിയത്. ജില്ലാ സ്പോർട്സ് കൗൺസിൽ നിന്നും 50 ലക്ഷവും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും
പഞ്ചായത്തിൻ്റെ 25 ലക്ഷവും ചേർത്ത് ഒരു കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ കൂടി ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി. ഐ രാജേന്ദ്രൻ പറഞ്ഞു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രഭാത് മുല്ലപ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയകുമാർ പൂളക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ധർമ്മൻ, പഞ്ചായത്ത് അംഗങ്ങളായ എം.എൻ നിർമല, ഫസലു റഹ്മാൻ, പി ഘോഷ്, വി.വി ഗിരിജ, സൗദാ അബൂക്കർ തുടങ്ങിയവർ പങ്കെടുത്തു.