പോർക്കുളം ഗ്രാമ പഞ്ചായത്തിൽ പുതുതായി നിർമ്മിച്ച ഹോമിയോ ആശുപത്രി കെട്ടിടത്തിൻ്റെ ഉദ്ഘാടനം . കുന്നംകുളം നിയോജക മണ്ഡലം എം.എൽ.എ എ.സി മൊയ്തീൻ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷവും പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് 3 ലക്ഷവും ചിലവഴിച്ച് 1500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഡോക്ടേഴ്സ് റൂം , ലോബി, ട്രീറ്റ്മെൻ്റ് റൂം , ഫീഡിംങ്ങ് റൂം , ബാത്ത്റൂം സൗകര്യം രജിസ്ട്രേഷൻ റൂം എന്നിങ്ങനെഎല്ലാവിധ സൗകര്യങ്ങളോടെയാണ് ഹോമിയോ ആശുപത്രിയുടെ പണികൾ പൂർത്തീകരിച്ചിട്ടുള്ളത്. ദിനംപ്രതി 100 രോഗികൾ എത്തുന്ന ഹോമിയോ ആശുപത്രി സ്ഥല പരിമിതിമൂലം വളരെയധികം 11 വർഷമായി ബുദ്ധിമുട്ടിയിരുന്ന വെറ്റിനറി ക്വാർട്ടേഴ്സിൽ നിന്ന്പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ വലിയ ആശ്വാസത്തിലാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ. രാമക്ഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ആൻസി വില്യംസ് , ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി പത്മം വേണുഗോപാൽ എന്നിവർ മുഖ്യ അഥിതികൾ ആയിരുന്നു. ഗ്രാമ പഞ്ചാത്ത് വൈസ് പ്രസിഡണ്ട് ജിഷശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു ബാലൻ, ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൻ അഖിലമുകേഷ്, വാർഡ് മെമ്പർമാരായ രജനി പ്രേമൻ, വിജിതപ്രജി, ജ്യോതിഷ്.കെ.എ , രേഖ ജയരാമൻ, നിമിഷ വിഗീഷ്, ബിജു കോലാടി, സുധന്യ സുനിൽകുമാർ, നിഖിൽ .കെ.സി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എം. നാരായണൻ, വി.വി. ബാലചന്ദ്രൻ, വിഗീഷ്.കെ.വി., മെഡിക്കൽ ഓഫീസർ പിങ്കി പോൾ, വെറ്റിനറി ഡോക്ടർ അഖില തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസി. എക്സി. എഞ്ചിനീയർ ശ്രീ നൈജു റിപ്പോർട്ട് അവതരിപ്പിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ പി.സി. കുഞ്ഞൻ സ്വാഗതവും ഹോമിയോ ഡോക്ടർ സ്മിത നന്ദിയും രേഖപ്പെടുത്തി.