വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.


 എരുമപ്പെട്ടി കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ 48 വയസ്സുള്ള ജൂലിയാണ് ഷോക്കേറ്റ് മരിച്ചത്.




ബെന്നിക്ക് ഷോക്കേറ്റെങ്കിലും അപകട നില തരണം ചെയ്‌.ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ തേങ്ങ പൊറുക്കുവാനായി പോയതായിരുന്നു രണ്ട് പേരും. പറമ്പിലെ മോട്ടോർ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈൻ പൊട്ടിവീണ് കിടന്നിരുന്നു.




ഇതിൽ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال