ഉത്തരേന്ത്യയിൽ ശൈത്യം കടുത്തു: സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുന്നു


ദില്ലി: ഉത്തരേന്ത്യയിൽ ശൈത്യം കടുത്തെങ്കിലും സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുന്നു. മഞ്ഞുപുതച്ച കശ്മീരിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. ശൈത്യകാലത്തെ ആദ്യ മഞ്ഞുവീഴ്ച മുതൽ ഉത്തരേന്ത്യയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. വർഷാന്ത്യത്തിൽ എല്ലാം മറന്ന് കുളിരിനെ പുൽകാൻ ദിവസവും എത്തുന്നത് ആയിരങ്ങൾ. മഞ്ഞിൽ കളിച്ച് ശൈത്യകാലം സഞ്ചാരികൾ ആഘോഷമാക്കുന്നു.

എങ്ങും മഞ്ഞ് പുതച്ച നിലയിലാണ് കശ്മീരുള്ളത്. താപനില മൈനസിലേക്ക് കടന്നതോടെ വെള്ളച്ചാട്ടങ്ങളും നദികളും വരെ തണുത്തുറഞ്ഞു. ദാൽ തടാകത്തിൽ പതിവായുള്ള ശിഖാര ബോട്ട് സവാരി പോലും പലപ്പോഴും നിർത്തി വയ്ക്കേണ്ട സ്ഥിതിയാണ്. ശൈത്യകാലത്ത് മലയാളികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഹിമാചൽ പ്രദേശിലെ മണാലി. മഞ്ഞു പുതച്ച മണാലിയിലും വൻ തിരക്കാണ്.

ഹിമാചൽ പ്രദേശിലെയും ജമ്മു കാശ്മീരിലെയും മഞ്ഞുകാലം കണ്ണിനു കുളിർമ നൽകുന്ന കാഴ്ച തന്നെയാണ്. പക്ഷേ സഞ്ചാരികളുടെ ഒഴുക്ക് കൂടിയതോടെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال