ആര്യനാട്: ആര്യനാട് ഐത്തി വെട്ടിച്ചാൻ കവലയില് രണ്ടു പെരുമ്പാമ്പുകളെ പിടികൂടി.ഇന്നലെ ഐത്തി രതീഷിൻ്റെ കോഴികൂട്ടിൽ നിന്നും ആണ് പെരുമ്പാമ്പിനെ ആർ ആർ ടി എത്തി പിടികൂടിയതു.ഇതിനോടകം ഒരു കോഴിയെ വിഴുങ്ങുകയും ഒരു കോഴിയെ കൊല്ലുകയും ചെയ്തിരുന്നു. 15 കിലോയോളം തൂക്കം ഉണ്ടായിരുന്നു പെരുമ്പാമ്പി്ന്..
ഇന്ന് ഉച്ചക്ക് പുരയിടം കാട് വെട്ടി തെളിക്കുമ്പോൾ ആണ് ഇതിനിടയിൽ വീണ്ടും രതീഷ് പെരുമ്പാമ്പിനെ കണ്ടത്.ഇതോടെ രതീഷ് വനം വകുപ്പിനെ വീണ്ടും സമീപിച്ചു. തുടർന്ന് ആർ ആർ ടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ റോഷ്നി എത്തി പൊന്ത കാട്ടിൽ നിന്നും 25 കിലോയോളം തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടി.പാമ്പുകൾ വനം വകുപ്പ് ആസ്ഥാനത്ത് ഉണ്ട്.
