എങ്കിലും ഏത് സാഹചര്യത്തിലും റോഡ് ഇടിയാൻ സാധ്യതയുണ്ട്. കുളത്തിനോട് ചേർന്ന് നിൽക്കുന്ന വീടായതിനാൽ സെൽവ ന്റെ വീടിനു ഏത് സമയത്തും അപകടം സംഭവിക്കാവുന്ന നിലയിലാണ് .
അടിയന്തിര നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടറോടും മേയറോടും അടിയന്തര നടപടിയെടുക്കണമെന്ന് അപേക്ഷിച്ചതായി ഡിവിഷൻ കൗൺസിലർ എം കെ സുരേഷ് പറഞ്ഞു. അധികൃതർ എന്തെങ്കിലും സഹായം ചെയ്തു തരണം എന്ന് സെൽവനും അപേക്ഷിക്കുന്നു .
കുളത്തിൻ്റെ വശത്തു നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റിന് ഇളക്കം വന്നത് മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബി അടിയന്തരമായി ഇടപ്പെട്ടു. പ്രദേശവാസികൾ ചേർന്ന് ഇടിഞ്ഞുവീണ കുളത്തിൻ്റെ മതിൽ പുനർ നിർമ്മിച്ച് വീടിന് സംരക്ഷണം ഒരുക്കാനുള്ള നീക്കം ഇതിനോടകം ആരംഭിച്ചു.