ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് തീ പിടിച്ചു


ഗുരുവായൂർ :
ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് തീ പിടിച്ചു.സംഭവത്തിൽ ആളപായമില്ല. ഗുരുവായൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മമ്മിയൂർ ക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെട്ടയുടൻ മുൻവശത്ത് നിന്ന് പുക ഉയരുകയായിരുന്നു. മമ്മിയൂർ ക്ഷേത്രത്തിന് സമീപം എത്തിയതോടെ തീ ആളിക്കത്തി. എതിരെ വന്ന യാത്രക്കാർ ബഹളം വച്ചതോടെ ബസ് നിർത്തി. ഫയർഫോഴ്സ‌് എത്തുമ്പോഴേക്കും സമീപത്തെ കടകളിൽ നിന്ന് അഗ്‌നിശമന ഉപകരണങ്ങൾ കൊണ്ടുവന്ന് തീയണച്ചു.യാത്രക്കാരെ മറ്റൊരു ബസ്സിൽ കയറ്റി വിട്ടു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال