ബ്രൗൺ ഷുഗറുമായി അസാം സ്വദേശി പിടിയിൽ


തൃശൂർ : കുട്ടനെല്ലൂരിൽ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് വിൽപ്പനക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗറുമായി അസാം സ്വദേശിയായ യുവാവ് അറസ്റ്റിൽ.അസാം ലഹരിഘട്ട് സ്വദേശി 24 വയസുള്ള ജഹറുൾ ആണ് അറസ്റ്റിലായത്.

ഇയാളിൽ നിന്ന് ഒന്നര ഗ്രാമോളം ബ്രൗൺഷുഗറും മയക്കുമരുന്ന് വിൽപ്പന നടത്തി കിട്ടിയ പണവും പോലീസ് കണ്ടെടുത്തു.ചെറിയ ബോട്ടിലുകളിലാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.ഒല്ലൂർ പോലീസും തൃശൂർ സിറ്റി പോലീസ് കമ്മിഷണറുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഒല്ലൂർ എസ്ഐ കെ.സി.  ബൈജു, സീനിയർ CPO ജയൻ, സിപിഒ വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال