ഇല്ലാത്ത അഴിമതി കഥകളുടെ പേര് പറഞ്ഞു കൊണ്ട് കേരളത്തിലെ ക്ഷേത്രങ്ങൾ പിടിച്ചടക്കുന്ന ദേവസ്വം ബോർഡുകളിൽ ഒന്നായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വടക്കുന്നാഥ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശ സമിതി ഇത്രയും വലിയ അഴിമതി നടത്തിയിട്ട് അതിനെതിരെ പ്രതികരിക്കാത്ത കൊച്ചിൻ ദേവസ്വം നടപടി അങ്ങേയറ്റത്തെ ദുരൂഹമാണെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ പറഞ്ഞു.
ക്ഷേത്രങ്ങളിൽ വേണ്ടത് മത പാഠശാലകളും ക്ഷേത്ര ധർമ്മത്തെക്കുറിച്ച് അറിയാനുള്ള കേന്ദ്രങ്ങളുമാണ്. അല്ലാതെ പൊതുവായന ഇടങ്ങളല്ല. വടക്കുംനാഥ ക്ഷേത്രഭൂമിയിലെ വിദ്യാർത്ഥി കോർണറിൽ നിർമ്മിക്കാൻ പോകുന്ന ലൈബ്രറി നിർമ്മാണം ഒരുതരത്തിലും അനുവദിക്കാൻ സാധികാത്തതും, ക്ഷേത്ര വിശുദ്ധിക്ക് ചേർന്നതും അല്ല .
ലക്ഷങ്ങളുടെ അഴിമതി നടത്തിയ വടക്കുംനാഥ ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടുക, ഇതിന് കൂട്ടുനിന്ന ദേവസ്വം പ്രസിഡണ്ട് രാജിവെക്കുക, വടക്കുംനാഥ ക്ഷേത്രഭൂമിയിൽ നടക്കുന്ന അനധികൃത നിർമ്മാണം എത്രയും പെട്ടെന്ന് നിർത്തി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹിന്ദു ഐക്യവേദി തൃശ്ശൂർ ജില്ലാ കമ്മിറ്റി കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിനു നടത്തിയ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്നു കെ പി ശശികല ടീച്ചർ.