പടയപ്പ വീണ്ടും മൂന്നാറിലെത്തി; വാഹനങ്ങൾ തടഞ്ഞു, കൃഷി നശിപ്പിച്ചു


മൂന്നാർ : ഒരിടവേളയ്ക്ക് ശേഷം കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും മൂന്നാര്‍ മേഖലയിലെത്തി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ആന ചെണ്ടുവര എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ ഇറങ്ങിയത്.

ജനവാസ മേഖലയില്‍ ഏറെനേരം നടന്ന ആന എസ്റ്റേറ്റ് റോഡില്‍ ഇറങ്ങി വാഹനങ്ങള്‍ തടയുകയും തൊഴിലാളി ലയങ്ങളോട് ചേര്‍ന്നുള്ള പച്ചക്കറി കൃഷി തിന്നുകയും ചെയ്തു. മാട്ടുപ്പട്ടി, കന്നിമല, കല്ലാര്‍ മേഖലകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പടയപ്പ മേയ് അവസാനത്തോടെയാണ് മറയൂരിലേക്ക് പിന്‍വാങ്ങിയത്.

നേരത്തെ പടയപ്പ തീറ്റ തേടി കല്ലാറിലെ പഞ്ചായത്ത് മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ സ്ഥിരമായി എത്തിയിരുന്നു. ഇവിടെ നിന്ന് ആന പച്ചക്കറി മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് തിന്നുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് തലയാര്‍ മറയൂര്‍ ഭാഗത്തേക്ക് പിന്‍വാങ്ങിയ പടയപ്പ കഴിഞ്ഞദിവസമാണ് മൂന്നാറില്‍ തിരിച്ചെത്തിയത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال