സംസ്ഥാന തലത്തിൽ മാത്രമല്ല പ്രാദേശിക തലത്തിലും ജനഹിതമറിഞ്ഞ് ഭരിക്കാൻ കഴിയാത്തവരായി സി.പി.എം പഞ്ചായത്ത് ഭരണസമിതികൾ മാറിയെന്ന് കോൺഗ്രസ് നേതാവ് കെ ജയശങ്കർ. കാട്ടകാമ്പൽ പഞ്ചായത്തിലെ തകർന്നുകിടക്കുന്ന റോഡുകളുടെ ശോചനീയ സ്ഥിതി പരിഹരിക്കാൻ സാധിക്കാത്ത ഇടതുപക്ഷ ഭരണാധികാരികളുടെ പിടിപ്പ് കേടിനെതിരെ കാട്ടകാമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സമരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കൂടിയായ ജയശങ്കർ.
യാത്ര ചെയ്ത് നടുവൊടിയുമ്പോഴും റോമാ സാമ്രാജ്യം കത്തിയമരുമ്പോൾ വീണ വായിച്ച് രസിച്ച നീറോ ചക്രവർത്തിയെ പോലെയാണ് ഇടതുപക്ഷ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം എം അലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സാംസൺ പുലിക്കോട്ടിൽ, എൻ എം എം റഫീഖ്, കെ എം ബെന്നി, വി വി സാംസൺ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ കെ എം രാജു, സോണി സക്കറിയ, ടി.കെ. മുഹമ്മദ് കുട്ടി, സജു.കെ.ഡേവീഡ്, ജെയ്സൻ ചീരൻ, ശശീധരൻ കണ്ടംപുള്ളി, സുബ്രു അയിനൂർ, ജനാർദ്ദനൻ അതിയാരത്ത്, കെ.വി. മണികണ്ഠൻ, നൂറുദധീൻ പെരുംതുരുത്തി, കുഞ്ഞുമോൻ കോട്ടോൽ എന്നിവർ പ്രസംഗിച്ചു.
പഴഞ്ഞി ചിറ്റം സെൻ്ററിൽ നിന്ന് വൺവേ ജംഗ്ഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് എൻ ഡി ശശി, കരീം പെരുംതുരുത്തി, മൊയ്തുണ്ണി പെരുന്തുരുത്തി, ഷെറീഫ് കോട്ടോൽ, ടി.കെ. പ്രഭാകരൻ, ചന്ദ്രൻ വാക്കാട്ട്, സാലി പെരുംതുരുത്തി, അശോകൻ പെങ്ങാമുക്ക്,രവി വാഴപ്പുള്ളി, എൻ.എ. മനോഹരൻ, പി.എസ്.സുബ്രൻ, രതീഷ് ചിറക്കൽ, വി.എസ് മോഹനൻ, ഹരി സ്രായിൽ, നാരായണൻ, രവി തലേക്കര, ആനപ്പറമ്പ് സത്യൻ നടുമുറി ശേഖരത്ത് ഗോപാലൻ, ജയൻ നടുമുറി എന്നിവർ നേതൃത്വം നൽകി.