മലക്കപ്പാറയിൽ വീണ്ടും കബാലി : വാഹനങ്ങൾ കാട്ടിൽ കുടുങ്ങിത് മൂന്നര മണിക്കൂർ


ആനമല അന്തർ സംസ്ഥാന പാതയിൽ കാട്ടുകൊമ്പൻ കബാലി വാഹനങ്ങൾ തടഞ്ഞിടുന്നത് പതിവാകുന്നു . ഇന്ന് രാവിലെ മലക്കപ്പാറ പാതയിൽ മൂന്നര മണിക്കൂറോളം കബാലി വാഹനങ്ങൾ തടഞ്ഞിട്ടു . ഇതോടെ അന്തർ സംസ്ഥാന പാതയിൽ വൻ ഗതാഗത കുരുക്കുണ്ടായി . ഇത് വഴി പോയ  ടുറിസ്റ്റുകളും മറ്റു യാത്രക്കാരും കാടിനകത് കുടുങ്ങി . ഇന്ന് രാവിലെ 6 :30ഓടെ ആനമല പാതയിലെ അമ്പലപ്പാറയിൽ വെച്ചാണ് കബാലി പന റോഡിലേക്ക് മറിച്ചിട്ട് തിന്നുകൊണ് റോഡിൽ നിന്നും മാറാതെ മൂന്നര മണിക്കൂറോളം നിലയുറപ്പിച്ചത് .  

ഇതോടെ മലക്കപ്പാറയിലേക്കും ചാലക്കുടിയിലേക്കും ജോലിക്കായി പോയിരുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർ കാടിനകത്തു കുടുങ്ങി കിടന്നു . മലക്കപ്പാറ ഭാഗത്തു നിന്നും വന്ന തടി ലോറിയാണ് ആദ്യം കബാലി തടഞ്ഞത് . വാഹനം മുന്നോപോട്ടെടുക്കുമ്പോൾ നിരവധി തവണ വാഹനത്തിന് നേരെ കബാലി പാഞ്ഞാടുത്തതായി യാത്രക്കാർ പറഞ്ഞു . തുടർന്ന് പുറകിൽ വന്നിരുന്ന കെ.എസ്.ആർ.ടി.സി. ബസ് മുന്നോട്ടെടുത്തു വാഹനം ഇരമ്പിച്ചു ശബ്ദമുണ്ടാക്കിയതിനു ശേഷമാണ് കബാലി റോഡിൽ നിന്നും മാറിയത് .

കുറച്ചു നാളുകളായി കാനന പാതയിൽ കബാലി എന്ന കാട്ടുകൊമ്പൻ വാഹനങ്ങൾ തടയുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവായിരിക്കുകയാണ്  ദിവസവും കാട്ടുനിരത്തിലിറങ്ങി വാഹനങ്ങൾ തടഞ്ഞ് ആക്രമണ സ്വഭാവം കാണിക്കുന്ന കൊമ്പനെ കാട് കയറ്റണമെന്ന ആവശ്യം ശക്തമാകുകയാണ് .

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال