ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ നഗർ മേൽപ്പാലത്തിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. മുരിങ്ങൂർ മണ്ടിക്കുന്ന്പൗ വല്ലത്തുക്കാരൻ പൗലോസ് (52), മുരിങ്ങൂർ തളിയാഴ്ച ഗിരിജൻ (55) എന്നിവർക്കാണ് പരിക്കേറ്റത്.
പൗലോസിനെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലും, ഗിരിജനെ ചാലക്കുടി സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏകദേശം ഒൻപതരയോടെയാണ് അപകടം.ഗിരിജൻ വീട്ടിൽ നിന്ന് ചാലക്കുടിയിലേക്ക് പോകുമ്പോൾ എതിർദിശയിൽ നിന്ന് വന്നിരുന്ന പൗലോസിൻ്റെ ഓട്ടോറിഷനിയന്ത്രണം വിട്ട് ഗിരിജൻ്റെ ഓട്ടോറിക്ഷയിലിടിച്ച ശേഷം മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.