
തൃശൂർ : എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ 2024 ലെ എൻജിനീയറിങ്ങ് അവസാനവർഷ പരീക്ഷാഫലം വന്നപ്പോൾ തൃശ്ശൂർ ജില്ലയിൽ മൂന്നാം സ്ഥാനം നേടി തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്. കേരള സംസ്ഥാനതലത്തിൽ 38-ാം സ്ഥാനവും നേടി മെറ്റ്സ് കോളേജ് പുതിയ ചരിത്രം കുറിച്ചു. വിജയ ശതമാനം 53.33 ആണ്.
കൂടാതെ അവസാന വർഷ മുഴുവൻ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവിലൂടെ ഓഫർ ലെറ്ററുകൾ ലഭിച്ചിട്ടുണ്ട്. അധ്യാപകരുടെ അർപ്പണ മനോഭാവവും വിദ്യാർത്ഥികളുടെ കഠിനപ്രയത്നവും ആണ് ഈ അഭിമാന നേട്ടത്തിന് പിന്നിലെന്ന് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ) അംബികാദേവി അമ്മ ടി. പറഞ്ഞു.
Tags
education