ദേശീയ വൈദ്യുതി സുരക്ഷാ വാരമായി ജൂൺ 26 മുതൽ ജൂലൈ 2 വരെ ആചരിക്കുന്നതിന്റെ ഭാഗമായി വടക്കാഞ്ചേരി ഇലക്ട്രിക്കൽ ഡിവിഷനിലെ kseb ജീവനക്കാർക്ക് വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജൂലൈ 1, 2 തിയ്യതികളിൽ വടക്കാഞ്ചേരി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ചു നടന്ന ക്ലാസ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. ഓമനക്കുട്ടൻ ഉത്ഘാടനം ചെയ്തു.

വൈദ്യുതിലൈനിൽ ജോലി ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ രീതികളെ പറ്റി കുണ്ടന്നൂർ ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി എസ് സുജിത് ക്ലാസ്സെടുത്തു. കൃത്രിമ ശ്വാസോച്ച്വാസം നൽകുന്നതിനെ കുറിച്ചും പ്രഥമ ശുശ്രുഷാ രീതികളെ കുറിച്ചും വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ ശിവദാസ് സി എം ന്റെ നേതൃത്വത്തിൽ വിനു വിജയൻ, ജിഫ്സൺ ജോസഫ്, സവാദ് കെ എസ് എന്നിവർ വിശദീകരിച്ചു. രണ്ട് ബാച്ചുകളിലായി 200 ഓളം ജീവനക്കാർക്ക് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ജീവനക്കാരിൽ നിന്നുള്ള സംശയങ്ങൾക്ക് കുണ്ടന്നൂർ ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുജിത്ത് പി എസ് മറുപടി പറഞ്ഞു.
വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ടീമിനുള്ള കെഎസ്ഇബിയുടെ ഉപഹാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകുകയുണ്ടായി. രണ്ടുദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കും, പരിശീലകർക്കും വടക്കാഞ്ചേരി ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു ഇ ഐ നന്ദി പ്രകാശിപ്പിച്ചു.