പോർക്കുളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ADS പൊതുസഭ നടന്നു


പോർക്കുളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ADS പൊതുസഭയുടെ ഉദ്ഘാടനം  CDS ചെയർപേഴ്സൻ ശ്രീജ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ബഹു. പോർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. രാമകൃഷ്ണൻ നിർവ്വഹിച്ചു. കേരളത്തിലെ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ വി.കെ. സുരേഷ് ബാബു കുടുംബശ്രീ അംഗങ്ങളുടെ ആത്മവിശ്വാസവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുവാൻ ഉതകുന്ന തരത്തിലുള്ള മോട്ടിവേഷണൽ ക്ലാസ്സ് നടത്തി.


 പോർക്കുളം കുടുംബശ്രീ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും എടുക്കുന്ന 3കോടി രൂപ വായ്പയും കുടുംബശ്രീ മിഷൻ നടത്തിയ അരങ്ങ് സാംസ്കാരിക മത്സരങ്ങളിൽ സംസ്ഥാന ജില്ലാ തലങ്ങളിൽ സമ്മാനാർഹരായവരെ അനുമോദിക്കുന്ന ചടങ്ങുംADS പൊതു സഭയോടൊപ്പം നടത്തി. 


കുടുംബശ്രീ മെമ്പർ സെക്രട്ടറി ശ്രീ. പരമേശ്വരൻ നമ്പൂതിരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു ബാലൻ,സ്റ്റാൻ്റിംങ് കമ്മറ്റി ചെർമാൻമാരായ ജ്യോതിസ്സ്, അഖിലമുകേഷ്, PC കുഞ്ഞൻ, മെമ്പർമാരായ രജനി പ്രേമൻ, വിജിതപ്രജി, ജ്യോതിഷ്.കെ.എ , രേഖ ജയരാമൻ, നിമിഷ വിഗീഷ് ബിജു കോലാടി, സുധന്യ സുനിൽകുമാർ പഞ്ചായത്ത് സെക്രട്ടറി ലിൻസ് ഡേവീഡ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടുംബശ്രീ വൈസ് ചെയർപേഴ്സൻ ലത സുധാകരൻ നന്ദിയും പറഞ്ഞു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال