കുന്നംകുളത്ത് ഐ.എൻ.റ്റി - യു സി രൂപീകരണത്തിന് നേതൃത്വം കൊടുത്ത ധീര രക്ത സാക്ഷി ജോസിൻ്റെ മകൻ സജീവ് കെ.ജോസ് കുന്നംകുളം ഫിഷ് മാർക്കറ്റ് ബി.എം.എസ് യൂണിയനിൽ നിന്ന് രാജിവെച്ച് ഐ.എൻ.റ്റി യു സി യു വിൽ ചേർന്നു.ഇതോടെ ഫിഷ് മാർക്കറ്റ് ഐ.എൻ റ്റി.യു.സി യൂണിയൻ്റെ അംഗ സംഖ്യ 35ൽ നിന്ന് 36 ലെത്തി.14 വർഷം ബി.എം എസ് യൂണിയനിലായിരുന്നു സജീവ്.
കുന്നംകളം ഫിഷ് മാർക്കറ്റിലെ പ്രബല സംഘടനയായ ഐ.എൻ.റ്റി.യു.സി.നേതൃത്വത്തിൻ്റെ തൊപ്പിയിലെ ഒരു തൂവൽ കൊടി കൂടിയായി സജീവ്.കെ.ജോസിൻ്റെ രംഗപ്രവേശം.കുന്നംകുളം ഇന്ദിരാ ഭവനിൽ യൂണിയൻ പ്രസിഡൻ്റ് കെ.ജയശങ്കർ അധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനംഐ.എൻ. റ്റി.യു സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.സി ബാബു ഉൽഘാടനം ചെയ്തു.യൂണിയനിൽ ചേർന്ന സജീവ് ജോസിന് മെമ്പർഷിപ്പ് നൽകി ഷാൾ അണിയിച്ച് സ്വീകരിച്ചു.

ചടങ്ങിൽ കന്നംകുളം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റായി നിയമിതനായ പി.ഐ തോമസിന് സ്വീകരണം നൽകി.യൂണിയൻ ഭാരവാഹികളായ പി. എം.നൗഷാദ്,പി.പി.ഷെക്കീർ ,പി.എം നിസാർ എന്നിവർ പ്രസംഗിച്ചു.