കുന്നംകുളം നഗരസഭയ്ക്ക് മാലിന്യ മുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ ആദരം


മാലിന്യ സംസ്കരണ രംഗത്ത് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഭാഗമായി കുന്നംകുളം നഗരസഭയ്ക്ക് മാലിന്യ മുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ ആദരം. 


ജൂലായ് 01 ജില്ലാ ആസൂത്രണ സമിതി ഹാളില്‍ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ പ്രത്യേക യോഗത്തിലാണ് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ആദരവേറ്റു വാങ്ങിയത്. 


ഇതിന് കൂട്ടായി പ്രവര്‍ത്തിച്ച നഗരസഭയിലെ കൌണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ജീവനക്കാരടക്കം മുഴുവന്‍ ജീവനക്കാരെയും ഈയവസരത്തില്‍ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال