ഫോർ റണ്ണേഴ്സിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയം - ഗ്രന്ഥദക്ഷിണ പരിപാടി ഉദ്ഘാടനം നടന്നു


മൂല്യബോധമുള്ള വിദ്യാർഥികളെ ഉന്നതിയിൽ എത്തിക്കുന്നതിന് പുസ്തക വായനയിലൂടെ കിട്ടുന്ന അറിവ് ഏറെ പ്രധാനമാണെന്നും പുതുതലമുറയ്ക്ക് വേണ്ടി പൂർവ്വ വിദ്യാർഥി കൂട്ടായ്മ നടത്തുന്ന ഇത്തരത്തിലുള്ള പ്രവർത്തനം ഏറെ മാതൃകാപരമാണെന്നും സാഹിത്യ പ്രവർത്തക സംഘം പ്രസിഡൻ്റ് അഡ്വക്കറ്റ് പി. കെ ഹരികുമാർ അഭിപ്രായപ്പെട്ടു.

തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഫോർ റണ്ണേഴ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗ്രന്ഥാലയം - ഗ്രന്ഥദക്ഷിണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഫോർ റണ്ണേഴ്സ് പ്രസിഡൻ്റ് ബി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോക്ടർ ആർ.അനിത മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ ദേവകി അന്തർജ്ജനം, എൻ.അജയൻ, ഡോക്ടർ സി.എം കുസുമൻ, ബിനു ചിത്രം പള്ളിൽ, അഡ്വക്കേറ്റ് കെ.ജി രാജേഷ്, സണ്ണി ചെറിയാൻ , മോഹൻ ഡി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

കോളേജ് സ്ഥാപിതമായ കാലം മുതൽ ക്യാമ്പസിൽ സജീവമായിരുന്ന വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും രചിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളുടെ സമർപ്പണവും സാഹിത്യരംഗത്ത് പ്രമുഖരും പുതുമുഖങ്ങളുമായ എൻമ്പതോളം പേരുടെ കൃതികൾ ഗ്രന്ഥശാലയിൽ പ്രദർശിപ്പിക്കുന്ന ചടങ്ങും നടന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال