പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്തെന്ന പരാതിയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസർ സജിത സലീമിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
യുവമോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദില്ലിയിൽ നടന്ന സിജെപി സമരത്തെ പിന്തുണച്ചെന്നും കേന്ദ്രസർക്കാരിനെ മോശമായി ചിത്രീകരിച്ചുവെന്നും സജിതയ്ക്കെതിരായ പരാതിയിൽ പറയുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജിയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.