മുട്ടിൽ മരംമുറിയുമായി വഞ്ചനാ കേസ് : അഗസ്റ്റിൻ സഹോദരന്മാർ ഹാജരാകാത്തതിൽ നിലപാട് കടുപ്പിച്ച് വിചാരണ കോടതി


കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഹാജരാകാത്തതിൽ നിലപാട് കടുപ്പിച്ച് വിചാരണ കോടതി. വിചാരണക്ക് പ്രതികൾ 11 ന് ഹാജരാകണം എന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകി. വിചാരണ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എങ്കിൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്നും അല്ലെങ്കിൽ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാനുള്ള അനുമതി റദ്ദാക്കുമെന്നും കോടതി പറഞ്ഞു. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. മുൻപ് മൂന്ന് തവണ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال