വൻ വാഹനാപകടം;8 മരണം

  


തൃശൂർ/കൈപ്പമംഗലം: ദേശീയപാത 66ൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ 8 മരണം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.


തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള TN59DW8299 കാർ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്നവർ തമിഴ്‌നാട് ദിണ്ടിഗൽ പി എസ് എം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് എന്നാണ് പ്രാഥമിക വിവരം.


പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. സംഭവത്തെ തുടർന്ന് കയ്‌പമംഗലം പൊലീസ്


സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച�

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال