കുന്നംകുളം ആർത്താറ്റ് കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ ഭാര്യയും ഭർത്താവും ഒപ്പമുണ്ടായിരുന്ന മൂന്നു വയസ്സായ കുട്ടിയും മരിച്ചു.ചാവക്കാട് എടക്കഴിയൂർ സ്വദേശികൾ ആയ മുനീർ ഭാര്യ ഷബ്ന ഇവരുടെ മകൻ മൂന്നര വയസ്സുള്ള മുഹമ്മദ് എമിൻ എന്നിവരാണ് മരിച്ചത് .രാത്രി 11.35 ഓടെ കുറുക്കൻപാറ സെൻററിൽ വച്ചാണ് അപകടം ഉണ്ടായത്. മരത്തം കോട് വിവാഹ ചടങ്ങിൽ പങ്കെടുത്ത് ചാവക്കാട്ടേക്ക് മടങ്ങുകയായിരുന്നു മുനീറും കുടുംബവും.അമിത വേഗതയിൽ എത്തിയ കാർ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ടവരെ നന്മ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 3പേരും മരിച്ചു.
Tags
Thrissur News