പാവറട്ടി:
തൃശൂർ പാവറട്ടിയിൽ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ടു. പാവറട്ടി സ്വദേശി ഡോളി (71) ആണ് മരിച്ചത്. സംഭവത്തിൽ ഡോളിയുടെ മകൻ ബെൻഹർ (46) നെ പാവറട്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് വെട്ടുകത്തി ഉപയോഗിച്ച് ബെൻഹർ അമ്മയുടെ തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പാവറട്ടി പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും തുടർനടപടികൾ സ്വീകരിച്ചു വരികയും ചെയ്യുന്നു.
