ഒടുവിൽ കാർ ഡ്രൈവർ അറസ്റ്റിൽ



കുന്നംകുളം: കുറുക്കൻപാറയിൽ മൂന്നുപേരുടെ ദാരുണ മരണത്തിന് കാരണമായ കാറപകടത്തിലെ മുഖ്യപ്രതിയായ ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആർത്താറ്റ് സ്വദേശി ബെൻ (31) ആണ് പോലീസിന്റെ പിടിയിലായത്. അപകടത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ തിങ്കളാഴ്ച രാവിലെയോടെയാണ് പോലീസ് പിടികൂടിയത്.

ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. പ്രതി മദ്യപിച്ച് അലക്ഷ്യമായി ഓടിച്ച കാർ, ദമ്പതികളും മൂന്ന് വയസ്സുള്ള കുഞ്ഞും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു.

അപകടസമയത്ത് കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രക്കാരെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡ്രൈവർ ബെൻ ഒളിവിൽ പോയതിനെ തുടർന്ന് പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال