ഹാൻസ് ചോദിച്ചത് നൽകാത്തതിനുള്ള വൈരാഗ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. കൊൽക്കത്ത സ്വദേശി 48 വയസ്സുള്ള ധനേശ് ബ്രാഹ്മനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം സ്വദേശി ശങ്കരപുരം സ്വദേശി ബാലചന്ദ്രനെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സുഹൃത്തിനോടൊപ്പം എത്തിയതായിരുന്നു ബാലചന്ദ്രൻ. ആശുപത്രിയിൽ കയറിയ ശേഷം ഇയാൾ ബഹളം വെച്ചു. ഇതോടെ ജീവനക്കാർ ഇയാളെ പുറത്താക്കി വിവരം പോലീസിനെ അറിയിച്ചു. ഒപ്പമുണ്ടായിരുന്നയാൾ ഇയാളെ ആശുപത്രി കടുത്ത ഫാർമസിക്കടുത്ത് കസേരയിൽ ഇരുത്തി. ഈ സമയത്താണ് ഇതുവഴി വന്ന കൊൽക്കത്ത സ്വദേശിയോട് ഇയാൾ ഹാൻസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹാൻസ് നൽകാതിരുന്നതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കൊൽക്കത്ത സ്വദേശിയെ ബാലചന്ദ്രൻ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റയാളെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags
Thrissur News