ചാവക്കാട്ബ്ലാങ്ങാട് മിനി കാർഗോ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. ഒരാൾക്ക് പരിക്ക്

കടപ്പുറം കല്ലു ബ്ലാങ്ങാട് മിനി കാർഗോ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. ഒരാൾക്ക് പരിക്കേറ്റു. പിക്കപ്പ് വാൻ ഡ്രൈവർക്കാണ് പരിക്കേറ്റത്. കല്ലുബ്ലാങ്ങാട് കെഎസ്ഇബി സബ്സ്റ്റേഷനടുത്ത് ഇന്ന് വൈകിട്ട് 3.30ഓടെയാണ് അപകടം നടന്നത്. എതിർ ദിശയിൽ നിന്ന് വരികയായിരുന്ന  രണ്ടു വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം ഭാഗികമായി തകർന്നു.
അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരാണ് ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال