കനത്ത മഴയിൽ ഗുരുവായൂർ നഗരസഭയിൽ വീട് തകർന്നു.
നഗരസഭ 39-ാം വാർഡ് തമ്പുരാൻപടി വടക്കേ പുരക്കൽ ദേവകിയുടെ വീടാണ് തകർന്നത്.
തുടർച്ചയായി പെയ്ത ശക്തമായ മഴയിലാണ് വീട് തകർന്നു വീണത്. സംഭവ സമയത്ത് ദേവകിയും മകനും വീട്ടിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വീട് പൂർണമായും തകർന്ന നിലയിലാണ്. അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
Tags
Thrissur News