തിരുവനന്തപുരം: കന്റോൺമെന്റ് പോലീസ് കാന്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിൽ നിന്ന് പോലീസുകാരൻ പാഴ്സലായി വാങ്ങിയ മീൻ വറുത്തതിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്.
കോർപറേഷന്റെ പ്രത്യേക സംഘമെത്തി കാന്റീൻ പരിശോധിക്കുകയും വൃത്തിഹീനമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടപ്പിക്കുകയും ചെയ്തു.
നേരത്തേയും കാന്റീനെതിരെ ഒട്ടേറെത്തവണ പരാതി ഉയർന്നിട്ടുണ്ട്. കരാറുകാരനോട് കോർപറേഷനിൽ ഹാജരാകാനും നിർദേശിച്ചു